International
കൊച്ചി: മൊസംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പിറവം സ്വദേശിയായ ഇന്ദ്രജിത്തി(22)ന്റെ മൃതദേഹമാണ് ലഭിച്ചത്. കുടുംബാംഗമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് കമ്പനി അധികൃതർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷും മൊസാംബിക്കില് കപ്പല് ജീവനക്കാരനാണ്.
നടപടികൾ പൂർത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. രണ്ട് ആഴ്ച മുൻപാണ് മൊസംബിക്കിൽ ബോട്ടപകടമുണ്ടായത്.
പിറവം വെളിയനാട് നിന്നും അപകടത്തിന് നാലു ദിവസം മുമ്പാണ് ഇന്ദ്രജിത്ത് മൊസംബിക്കിലെ ജോലി സ്ഥലത്തേക്ക് പോയത്. ബെയ്റ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന താന് ജോലി ചെയ്യുന്ന കപ്പലിലേക്ക് കയറാനായി പോകുന്ന വഴിയാണ് യാത്ര ചെയ്തിരുന്ന ബോട്ട് അപകടത്തില്പ്പെട്ടത്.
നാലു വര്ഷമായി മൊസാംബിക്കിലെ സ്കോര്പിയോ മറൈന് എന്ന കമ്പനിയില് ജോലി ചെയ്യുന്ന കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് അപകടത്തില് മരിച്ച മറ്റൊരു മലയാളി. ശ്രീരാഗിന്റെ മൃതദേഹം കഴിഞ്ഞയാഴ്ച്ച നാട്ടിലെത്തിച്ചിരുന്നു.
ശ്രീരാഗും അടുത്തിടെയാണ് ജോലിക്കായി മൊസാംബിക്കിലേക്ക് പോയത്. ഭാര്യയും നാലും രണ്ടു മാസവും പ്രായമുള്ള മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ശ്രീരാഗ്.
എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന് ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടസമയം 21 പേരാണ് ബോട്ടില് ഉണ്ടായിരുന്നത്.
District News
ചവറ: മൊസാംബിക്കിലെ ബെയ്റാ തുറമുഖത്തിന് സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മരിച്ച തേവലക്കര നടുവിലക്കര ഗംഗ ഭവനിൽ രാധാകൃഷ്ണൻ - ഷീല ദമ്പതികളുടെ മകൻ ശ്രീരാഗി(36 ) ന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചു.
മൊസാംബിക്കിൽ നിന്ന് മുംബൈ വിമാനത്താവളം വഴി മൃതദേഹം ഇന്നലെ രാവിലെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ആംബുലൻസ് മാർഗമാണ് ചവറ തേവലക്കരയിലെ വസതിയിൽ എത്തിച്ചത്.
ശ്രീരാഗിന് അന്ത്യോപചാരം നൽകുവാൻ നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.ആറ് വയസ് പ്രായമുള്ള മകൾ അതിഥിയാണ് ശ്രീരാഗിന്റെ ചിതകയ്ക്ക് തീ കൊളുത്തിയത്.ഇറ്റലി ആസ്ഥാനമായുള്ള സ്കോർപിയോ ഷിപ്പിംഗ് കമ്പനിയിലെ സ്വീ ക്വസ്റ്റ് എന്ന കപ്പിലിലെ ഇലക്ട്രോ ഓഫീസർ ആയിരുന്നു മരണപ്പെട്ട ശ്രീരാഗ്. ഏഴു വർഷമായി കപ്പലിലാണ് ജോലി. മൊസാംബിക്കിൽ ജോലിയിൽ കയറിയിട്ട് മൂന്നു വർഷമായി. രണ്ടാമത്തെ കുഞ്ഞിനെയും ബന്ധുക്കളെയും കാണുവാൻ ആറുമാസത്തിനു മുമ്പാണ് ശ്രീരാഗ് നാട്ടിലെത്തിയത്. ഈ മാസം 13 നാണ് ജോലിക്കായി തിരികെ പോയത്.
മൊസാംബിക്കടുത്ത് ബെയ്റ എന്ന സ്ഥലത്ത് തുറമുഖത്തിനരികിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് പോയ ഇന്ത്യക്കാരുള്പ്പെടെ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടു മുങ്ങിയാണ് ശ്രീരാഗ് മരിച്ചത്.ഇതില് 15 പേര് രക്ഷപ്പെട്ടിരുന്നു. തിരച്ചിലില് മൂന്ന് പേരുടെ മൃതദേഹം നേരത്തെ കണ്ടു കിട്ടിയിരുന്നു.
അവശേഷിച്ച മൂന്നുപേര്ക്കായി തെരച്ചില് നടത്തി വരുമ്പോൾ ആണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഏറെ പ്രതീക്ഷയോടെ കുടുംബത്തിനായി ജോലിക്ക് പോയ തങ്ങളുടെ പ്രിയപ്പെട്ട ശ്രീരാഗിന്റെ വിയോഗം ഉൾക്കൊള്ളുവാൻ ഉറ്റവർക്ക് ഏറെ പ്രയാസപ്പെടേണ്ടി വന്നു. കുടുംബത്തിന്റെ അത്താണിയാണ് മരിച്ച ശ്രീരാഗ്. ഭാര്യ :ജിത്തു. മക്കൾ:അതിഥി, അനശ്വർ (നാല് മാസം ).
NRI
മപൂട്ടോ: ആഫ്രിക്കന് രാജ്യമായ മൊസാംബിക്കിലെ ബോട്ടപകടത്തില് മരിച്ചവരില് കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര് ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില് പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്പിയോ മറൈന് കമ്പനിയില് ഇലക്ട്രോ ടെക്നിക്കല് ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്ഷം മുന്പാണ് ശ്രീരാഗ് കമ്പനിയില് ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില് ജോലിയില് പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്സിയുടെ ബോട്ടാണ് അപകടത്തില്പ്പെട്ടത്.
Kerala
കൊല്ലം: മൊസാംബിക്കിലെ ബോട്ടപകടത്തില് മരിച്ചവരില് കൊല്ലം തേവലക്കര സ്വദേശിയും. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരിച്ചു.
ഷിപ്പിംഗ് ഡയറക്ടര് ജനറലാണ് ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചത്. തേവലക്കര നടുവിക്കര ഗംഗയില് പി.പി.രാധാകൃഷ്ണന് - ലീല ദമ്പതികളുടെ മകനാണ് ശ്രീരാഗ് രാധാകൃഷ്ണന്. സ്കോര്പിയോ മറൈന് കമ്പനിയില് ഇലക്ട്രോ ടെക്നിക്കല് ഓഫീസറായിരുന്നു ശ്രീരാഗ്.
ഏഴ് വര്ഷം മുന്പാണ് ശ്രീരാഗ് കമ്പനിയില് ജോലിക്ക് പ്രവേശിച്ചത്. ബെയ്റോ തുറമുഖത്തിന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. സീ കാസ്റ്റ് എന്ന കപ്പലില് ജോലിയില് പ്രവേശിക്കുന്നതിനായി 21 ജീവനക്കാരുമായി പോയ സ്വകാര്യ ഏജന്സിയുടെ ബോട്ടാണ് അപകടത്തില്പ്പെട്ടത്.
International
ന്യൂഡൽഹി: കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്നുപേർക്ക് ദാരുണാന്ത്യം. മൊസാംബിക്കിലുണ്ടായ അപകടത്തിൽ മലയാളിയടക്കം അഞ്ചുപേരെ കാണാതായെന്ന് അധികൃതർ പറഞ്ഞു.
എംടി സീ ക്വസ്റ്റ് എന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ്.
കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ അറിയിച്ചു.